ad
Deshabhimani

മഹാരാഷ്ട്രയിൽ ട്രാക്ടർ കിണറ്റിലേക്ക് മറിഞ്ഞു: തൊഴിലാളികൾക്ക് ദാരു‌ണാന്ത്യം

tractor accident
വെബ് ഡെസ്ക്

Published on Apr 04, 2025, 04:02 PM | 1 min read

മുംബൈ : മഹാരാഷ്ട്രയിൽ ട്രാക്ടർ കിണറ്റിലേക്ക് മറിഞ്ഞ് അഞ്ചു തൊഴിലാളികൾ മരിച്ചു. നന്ദേഡ് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. അഞ്ചു സ്ത്രീകളാണ് മരിച്ചത്. മരണസംഖ്യ എട്ടായി ഉയർന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഹിം​ഗോലി ജില്ലയിലെ ​ഗുഞ്ച്​ഗാവോണിലേക്ക് തൊഴിലാളികളുമായി പോയിരുന്ന ട്രാക്ടർ ട്രോളിയാണ് അപകടത്തിൽപ്പെട്ടത്.


നിയന്ത്രണം വിട്ട ട്രാക്ടർ കിണറ്റിലേക്ക് മറിയുകയായിരുന്നു. പതിനൊന്നുപേരാണ് ട്രാക്ടറിലുണ്ടായിരുന്നതെന്നാണ് വിവരം. രണ്ടു സ്ത്രീകളെയും ഒരു പുരുഷനെയും ​ഗ്രാമവാസികൾ രക്ഷപെടുത്തി. ട്രാക്ടർ പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ജെസിബി, ക്രെയിൻ അടക്കമുള്ള ഉപകരണങ്ങളെത്തിച്ചാണ് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നത്. ജില്ലാ കളക്ടറടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home