Deshabhimani

മാട്രിമോണിയൽ സൈറ്റ് വഴി പരിചയം; വിവാഹവാഗ്ദാനം നൽകി യുവതിയിൽ നിന്ന് 50 ലക്ഷം തട്ടിയെടുത്തു

Matrimony.jpg

എ ഐ നിർമിത പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jan 28, 2026, 03:17 PM | 1 min read

ന്യൂഡൽഹി: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പറ്റിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്തു. ഉന്നത ഉദ്യോഗസ്ഥനാണെന്നും വിദേശത്ത് ബിസിനസ് ഉണ്ടെന്നും വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്.


ഇരയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാഹ സൈറ്റിലൂടെയാണ് പ്രതി യുവതിയുമായി ബന്ധം സ്ഥാപിക്കുന്നത്. വിശ്വാസം നേടിയെടുക്കാൻ ആഡംബര ജീവിതത്തിന്റെ ചിത്രങ്ങളും വ്യാജ രേഖകളും ഇയാൾ യുവതിക്ക് അയച്ചു നൽകിയിരുന്നു.


ഇതിനുശേഷം ബിസിനസ് ആവശ്യത്തിനെന്നും പെട്ടെന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനെന്നും പറഞ്ഞ് പലതവണയായി യുവതിയിൽ നിന്ന് പണം കൈക്കലാക്കുകയായിരുന്നു.


പണം കൈമാറിയ ശേഷം വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇയാൾ ഒഴിഞ്ഞുമാറുകയും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയുമായിരുന്നു. താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവതി പൊലീസിനെ സമീപിച്ചു.


പ്രതിയുടെ പേരും വിലാസവും വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബർ സെൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home