മമതാ ബാനര്ജിക്ക് നേരെ കത്തിയാക്രമണ ശ്രമം; സംഭവം വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ

കൊൽക്കത്ത:പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനര്ജിയുടെ കൊൽക്കത്ത കാളീഘട്ടിലുള്ള വീട്ടിൽ കത്തിയുമായി എത്തിയ യുവതിയെ പ്രവര്ത്തകര് ചേര്ന്ന് പിടികൂടി. ദുര്ഗാ പൂജാ പന്തൽ ഉദ്ഘാടനം ചെയ്യാനായി ഇറങ്ങുമ്പോൾ ആക്രമിക്കാനാണ് ശ്രമം ഉണ്ടായതെന്ന് പാര്ടി പിന്നീട് ആരോപിച്ചു.
സന്ധ്യയോടെ മമത ബാനർജി വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് ഇത്. 38 കാരിയായ അനുസൂയ സാഹ എന്ന യുവതിയാണ് പിടിയിലായത്. അമ്മായി എന്നു വിളിച്ച് മമതയ്ക്ക് അടുത്തേക്ക് എത്താൻ ശ്രമിക്കയും തടഞ്ഞപ്പോൾ ബഹളം വെക്കുകയും ചെയ്തു. ഇതിനിടെ കത്തി കണ്ടെത്തി എന്ന് രാജ്യസഭാ എം പി ഡോലാ സെൻ പറഞ്ഞു. യുവതിയെ പൊലീസിൽ ഏല്പിച്ചു.
മമതയുടെ സുരക്ഷാ വീഴ്ചകൾ സംബന്ധിച്ച് തുടര്ച്ചയായ ആക്ഷേപം ഉയരുന്നിതിനിടയിലാണ് സംഭവം. കൊൽക്കത്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.









0 comments