ad
Deshabhimani

പരസ്പരം വെടിവെച്ചതാണെന്ന് സംശയം

ഗുർദാസ്പൂര്‍ അതിര്‍ത്തിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ച നിലയിൽ

pnb
വെബ് ഡെസ്ക്

Published on Feb 22, 2026, 12:02 PM | 1 min read

ഗുർദാസ്പൂർ: പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിലെ അഡിയാൻ ഗ്രാമത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗുർനാം സിംഗ്,ഹോം ഗാർഡ് അശോക് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.


പാകിസ്ഥാൻ അതിര്‍ത്തിയിലെ ആദ്യ ചെക് പോയിന്റിൽ ഡ്യൂട്ടിയിലായിരുന്നു ഇരുവരും. ചെക് പോസ്റ്റിന് അല്പം മാറിയാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്.


ദോരംഗ്ല പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറാണ് ഗുർനാം സിംഗ്. തർക്കത്തെത്തുടർന്ന് ഇരുവരും പരസ്പരം വെടിവെച്ചതാണെന്ന തരത്തിൽ പ്രാദേശിക റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.


സംഭവസ്ഥലത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും പോലീസ് ഓഫീസര്‍ ബനാർസി ദാസ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home