ad
Deshabhimani

എൽപിജി സിലിണ്ടറുകളുടെ വിലവർധന പിൻവലിക്കുക: സിപിഐ എം പിബി

cpim pb
വെബ് ഡെസ്ക്

Published on Mar 08, 2026, 02:16 PM | 1 min read

ന്യൂഡൽഹി: ഗാർഹിക, വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ഉടൻ പിൻവലിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയാണ് വർധിപ്പിച്ചത്. ഇത് ഉജ്വല പദ്ധതിയിലുൾപ്പെട്ട ഗുണഭോക്താക്കളെ പോലും വെറുതെ വിടുന്നില്ലെന്നും നിരന്തരം വിലവർധിപ്പിക്കുന്നത് ജനദ്രോഹപരമാണെന്നും സിപിഐ എം പ്രസ്താവനയിൽ അറിയിച്ചു.


വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 114.50 രൂപയുടെ വർധനവുണ്ടായി. ഇതും ​ഉപഭോക്താക്കളെ കാര്യമായി ബാധിക്കും. ചുരുങ്ങിയ വരുമാനമുള്ള മധ്യവർഗത്തിന്റെയും തൊഴിലാളികളുടെയും മേൽ വിലക്കയറ്റം കൂടുതൽ ഭാരമേൽപ്പിക്കും. സിലിണ്ടറുകളുടെ നികുതി വരുമാനം ഉപേക്ഷിക്കാൻ തയാറാകാത്തത് കേന്ദ്രത്തിന്റെ ജനവിരുദ്ധ നയത്തെ തുറന്നുകാട്ടുന്നുവെന്നും സിപിഐ എം വ്യക്തമാക്കി.


പശ്ചിമേഷ്യൻ സംഘർഷം വിലവർദ്ധനവിന് കാരണമായി പറയുന്ന കേന്ദ്ര സർക്കാർ നിലപാട് കപടമാണെന്നും, ഇത് ട്രംപ് ഭരണകൂടത്തിന്റെ താൽപ്പര്യങ്ങൾക്കും യുഎസ് ആധിപത്യത്തിനും കേന്ദ്രം വഴങ്ങുന്നതിന്റെ ഭാഗമാണെന്നും സിപിഐഎം പ്രസ്താവനയിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home