മുംബൈ വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിമുട്ടി

PHOTO CREDIT: X
മുംബൈ: മുംബൈ വിമാനത്താവളത്തിൽ റൺവേയിലൂടെ നീങ്ങവെ രണ്ട് വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു. എയർ ഇന്ത്യയുടെ എയർബസ് എ320 വിമാനവും ഇൻഡിഗോയുടെ എ320 വിമാനവുമാണ് അപകടത്തിൽപ്പെട്ടത്.
എയർ ഇന്ത്യ വിമാനം കോയമ്പത്തൂരിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. ഹൈദരാബാദിൽ നിന്ന് എത്തിയതായിരുന്നു ഇൻഡിഗോ വിമാനം. ചിറകുകൾ തമ്മിൽ ഉരസിയതിനെത്തുടർന്ന് രണ്ട് വിമാനങ്ങളും പരിശോധനയ്ക്കായി ബേയിലേക്ക് മാറ്റി.
രണ്ട് വിമാനങ്ങളുടെയും വലതു ചിറകിന്റെ അറ്റങ്ങൾ തമ്മിലാണ് കൂട്ടിമുട്ടിയത്. മുംബൈ ഡിജിസിഎ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










0 comments