print edition ബുൾഡോസർരാജ് എതിർക്കും: എം എ ബേബി

ബുൾഡോസർരാജിനും പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് ഇടതുപാർടികൾ കൊൽക്കത്തയിൽ നടത്തിയ മാർച്ച്
ന്യൂഡൽഹി: പശ്‌ചിമബംഗാളിൽ ചെറുകിട– വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കാനെന്ന പേരിൽ ബിജെപി സർക്കാർ നടത്തുന്ന പൈശാചിക കടന്നാക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ജാദവ്‌പുർ സ്‌റ്റേഷന് സമീപത്തെ കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾക്കിടെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രവർത്തി, എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ എന്നിവരെ മർദിച്ച് അറസ്റ്റ് ചെയ്‌തു.
ബംഗാളിൽ തെരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വഴിയോരകച്ചവടക്കാരിൽനിന്ന് ജൽമുരി കഴിക്കുന്നത് പോലെയുള്ള ഫോട്ടോകൾ എടുത്ത് വലിയ പ്രചാരണം നടത്തിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പാവപ്പെട്ട കച്ചവടക്കാരുടെ ഉപജീവനമാർഗം ഇല്ലാതാക്കി അവരെ പെരുവഴിയിൽ ഇറക്കിവിടാൻ തുടങ്ങി. ആയിരകണക്കിന് ആളുകളുടെ ജീവിതങ്ങൾ തച്ചുതകർക്കുന്ന ബിജെപി സർക്കാരിന്റെ ബുൾഡോസർരാജിനെ ഇടതുപക്ഷപാർടികളും ട്രേഡ്‌യൂണിയനുകളും ശക്തമായി എതിർക്കുമെന്നും എം എ ബേബി എക്‌സിൽ പ്രതികരിച്ചു.











0 comments