അമുൽ വൗച്ചറെന്ന പേരിൽ ഓൺലൈനിൽ തട്ടിപ്പിനു ശ്രമം

അഹമദാബാദ്: അമുലിന്റെ പേരിൽ വ്യാജവൗച്ചറുകൾ വിതരണം ചെയ്ത് ഓൺലൈനിൽ പ്രചരണം. വാട്ട്‌സ്ആപ്പിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് വൗച്ചറുകൾ പ്രചരിക്കുന്നത്. സംഭവത്തിൽ അമുൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രാൻഡിന്റെ ലോഗോയ്‌ക്കൊപ്പം 'അമുൽ ഗേൾ' ചിത്രവും വെച്ചാണ് തട്ടിപ്പുകാർ പ്രചരണം നടത്തുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ₹ 5,000 വാഗ്ദാനം ചെയ്യുന്നുണ്ട്. തട്ടിപ്പിൽ കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമുൽ അറിയിച്ചു.
വ്യാജ സന്ദേശമോ ലിങ്കോ ലഭിക്കുമ്പോൾ ഉപഭോക്താക്കൾ സന്ദേശം പങ്കിട്ടവരുമായി ഇൻഫർമേഷൻ അലർട്ട് പങ്കിടണം. കൂടുതൽ സംശയങ്ങൾക്ക് -1800 258 3333 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം അല്ലെങ്കിൽ [email protected] എന്ന വിലാസത്തിൽ ഇമെയിൽ അയയ്ക്കാമെന്നും അമുൽ അറിയിച്ചു.
ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടമാകുന്നത് പുതുമയല്ല ഇന്ന്. ഓരോ ദിവസവും ഓൺലൈൻ തട്ടിപ്പിന്റെ പേരിൽ നിരവധി ആളുകളിൽ നിന്നാണ് പണം നഷ്ടപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ 2023-24 വാർഷിക റിപ്പോർട്ടിൽ, വാട്ട്‌സ്ആപ്പ് വഴിയുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ആകെ 43,797 പരാതികൾ ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ ടെലിഗ്രാമുമായി ബന്ധപ്പെട്ട് 22,680 പരാതികളും ഇൻസ്റ്റാഗ്രാമുമായി ബന്ധപ്പെട്ട് 19,800 പരാതികളുമാണുള്ളത്.










0 comments