ഒന്നും പുറത്തുപറയരുത്! മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ ഉദ്യോഗസ്ഥരെ വിലക്കി ബംഗാളിലെ ബിജെപി സർക്കാർ

സുവേന്ദു അധികാരി
കൊൽക്കത്ത: മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥരെ വിലക്കി പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ ഉത്തരവിറക്കി. സർക്കാർ ഉത്തരവില്ലാതെ, സർവീസിലെ അംഗങ്ങൾ യാതൊരുവിധ രേഖകളും വിവരങ്ങളും നേരിട്ടോ അല്ലാതെയോ മാധ്യമങ്ങളുമായി പങ്കുവെക്കരുത് എന്നാണ് ഉത്തരവ്.
കൂടാതെ, കേന്ദ്ര സർക്കാരുമായോ മറ്റ് സംസ്ഥാന സർക്കാരുകളുമായോ ഉള്ള ബംഗാൾ സർക്കാരിന്റെ ബന്ധത്തെ വിമർശിക്കുന്ന തരത്തിലുള്ള പ്രസിദ്ധീകരണങ്ങൾ, ആശയവിനിമയങ്ങൾ, പ്രസ്താവനകൾ, പ്രക്ഷേപണങ്ങൾ എന്നിവയ്ക്കും പൂർണമായ വിലക്കുണ്ട്.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പത്ത് ദിവസത്തിന് ശേഷമാണ് ഈ ഉത്തരവ് പുറത്തുവരുന്നത്.
ബിജെപി സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഭരണം സംരക്ഷിക്കാനല്ല, മറിച്ച് സർക്കാർ ജീവനക്കാരുടെമേൽ നിശബ്ദത അടിച്ചേൽപ്പിക്കാനാണ് ഈ ഉത്തരവെന്ന് പ്രതിപക്ഷകക്ഷികൾ പ്രതികരിച്ചു.











0 comments