ad
Deshabhimani

print edition പശ്ചിമേഷ്യൻ സംഘർഷം: വിമാനം റദ്ദാക്കൽ തുടരുന്നു

Flights cancelled.jpg
വെബ് ഡെസ്ക്

Published on Mar 07, 2026, 12:00 AM | 1 min read

ന്യൂ‍ഡൽഹി: യുഎസ്‌ – ഇസ്രയേൽ– ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ – ഇന്ത്യൻ റൂട്ടിലെ വിമാനപ്രതിസന്ധി തുടരുന്നു. ഇന്ത്യൻ ഓപ്പറേറ്റർമാരുടെ 278 വിമാനങ്ങൾ വെള്ളിയാഴ്‌ചയും റദ്ദാക്കി. മാർച്ച്‌ 31 വരെ തുർക്കിയയിലേക്കും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുമുള്ള സർവീസുകളിൽ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തവർക്ക്‌ സ‍ൗജന്യമായി ടിക്കറ്റുകൾ റദ്ദാക്കാമെന്ന്‌ ഇൻഡിഗോ അറിയിച്ചു.


വെള്ളിയാഴ്‌ച റൂട്ടിൽ ആകെ 17 വിമാനമാണ്‌ സർവീസ്‌ നടത്തിയത്‌. കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കാൻ യുഎഇയിൽ നിന്ന് സ്‌പൈസ്‌ജെറ്റ്‌ സര്‍വ്വീസ് നടത്തും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്‌, ആകാസ എയർ കന്പനികളും റൂട്ടിൽ സർവീസ്‌ നടത്തുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home