ad
Deshabhimani

വഖഫ് ഭേദഗതി ബിൽ: ചെന്നൈയിലും കൊൽക്കത്തയിലും തെരുവുകളിൽ വ്യാപക പ്രതിഷേധം

protest kolkata

കൊൽക്കത്തയിൽ നടന്ന പ്രതിഷേധം

വെബ് ഡെസ്ക്

Published on Apr 04, 2025, 06:01 PM | 1 min read

ന്യൂഡൽഹി : വഖഫ് നിയമ ഭേദ​ഗതി ബിൽ പാസായതോടെ കൊൽക്കത്തയിലും ചെന്നൈയിലും അഹമ്മദാബാദിലും വ്യാപക പ്രതിഷേധം. ആയിരക്കണക്കിന് പേരാണ് തെരുവുകളിൽ പ്രതിഷേധവുമായെത്തിയത്. വഖഫ് ഭേദഗതിയെ എതിർക്കുന്നു എന്ന മുദ്രാവാക്യമുയർത്തി ദേശീയ പതാകകളുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. വഖഫ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു മിക്കയിടങ്ങളിലും പ്രതിഷേധം.


റോഡുകൾ ഉപരോധിച്ച് പ്രതിഷേധം നടത്തിയത് ചെന്നൈയിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷത്തിനിടയാക്കി. നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകവും രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ചെന്നൈയിലും കോയമ്പത്തൂരിലും ടിവികെ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.


മുസ്ലിം വിഭാഗത്തിൻ്റെ ഉന്നമനത്തിന് വേണ്ടിയാണെന്ന അവകാശവാദം ഉന്നയിച്ചാണ് ബിജെപി സർക്കാർ ഇരുസഭകളിലും ബിൽ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾ വകവെയ്ക്കാതെയാണ് ബിൽ പാസാക്കിയത്. പാർലമെന്റ് പാസാക്കിയ ബിൽ ഇനി രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമമാകും. പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന എല്ലാ ഭേദഗതികളും നിർദ്ദേശങ്ങളും ശബ്ദ വോട്ടെടുപ്പിലൂടെയും ഇലക്ട്രോണിക് വോട്ടെടുപ്പിലൂടെയും തള്ളിയ ശേഷമായിരുന്നു ബിൽ പാസാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home