വൈറലാകണം:ട്രെയിനിൽ കുളിക്കുന്ന റീലെടുത്ത് യുവാവ്, കേസെടുത്തു

ലക്നൗ: വൈറലാകാൻ ഓടുന്ന ട്രെയിനിൽ കുളിക്കുന്ന റീലെടുത്ത് യുവാവ്.സംഭവം വിവാദമായതന് പിന്നാലെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ വീരാംഗന ലക്ഷ്മിഭായ് ഝാൻസി സ്റ്റേഷനിലാണ് സംഭവം.
ഉത്തർ പ്രദേശ് സ്വദേശി പ്രമോദ് ശ്രീനിവാസനാണ് കോച്ചിലെ കോറിഡോറിന് സമീപം ബക്കറ്റിൽ വെള്ളം കൊണ്ട് വന്ന് കുളിക്കുകയും അതിന്‍റെ റീൽ എടുത്ത് സൈബറിടത്ത് പങ്കുവയ്ക്കുകയും ചെയ്തത്. നോർത്ത് സെൻട്രൽ റെയിൽവേ അധികൃതർ യുവാവിനെ ചോദ്യം ചെയ്തതോടെ താൻ വൈറലാകണം എന്ന ലക്ഷ്യത്തോടെയാണ് റീലെടുത്തതെന്ന് സമ്മതിച്ചു. പിന്നാലെ റെയിൽവേ യുവാവിനെതിരെ കേസെടുക്കുകയായിരുന്നു










0 comments