ad
Deshabhimani

print edition വിജയ്‍ കാലാവധി തികയ്‍‌ക്കില്ല: സ്റ്റാലിൻ

mk stalin and vijay.jpg
വെബ് ഡെസ്ക്

Published on May 25, 2026, 12:05 AM | 1 min read

ചെന്നൈ: തമിഴ്നാട്ടിൽ വിജയ്‍യുടെ ടിവികെ സര്‍ക്കാര്‍ കാലാവധി തികയ്‌ക്കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിൻ. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് സിനിമാ സുനാമിയാണെന്നും രാഷ്‌ട്രീയ സുനാമിയല്ലെന്നും ഡിഎംകെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ സ്റ്റാലിൻ പറഞ്ഞു.


തങ്ങളുടെ പ്രിയപ്പെട്ട നടൻ പാർടി രൂപീകരിച്ച ആവേശത്തിലാണ് ജനങ്ങൾ വോട്ടുചെയ്‍തത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവർക്ക് ഈ കളിപ്പാട്ടത്തോടുള്ള താൽപ്പര്യം നഷ്‍ടപ്പെടും. ഒടുവിൽ വോട്ടർമാർ കുഞ്ഞ് അമ്മയെ തിരയുന്നത് പോലെ വീണ്ടും ഡിഎംകെയെ തേടും. ടിവികെയ്‌ക്ക്‌ ഭൂരിപക്ഷംപോലും ഉറപ്പാക്കാനായില്ല. നമ്മുടെ കാരുണ്യം കൊണ്ടാണ് സർക്കാർ നിലനിൽക്കുന്നത്. ഏത് സമയത്തും ഏത് ദിവസവും ഇത് വീഴാം. എഐഎഡിഎംകെ-യെ പിളർത്താൻ നടന്ന ശ്രമങ്ങൾ പരാജയപ്പെട്ടു. സംസ്ഥാനത്തെ നിലവിലെ രാഷ്‌ട്രീയ സാഹചര്യം അസ്ഥിരമായി തുടരുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് നമ്മൾ കാത്തിരുന്ന് കാണും. സർക്കാർ അഞ്ച് വർഷം തികയ്‍ക്കില്ല –സ്റ്റാലിൻ പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home