ad
Deshabhimani

അനിശ്ചിതത്വങ്ങൾക്ക് അന്ത്യം; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

VIJAY

വിജയ്

വെബ് ഡെസ്ക്

Published on May 10, 2026, 06:29 AM | 1 min read

ചെന്നൈ : അനിശ്ചിതത്വങ്ങൾക്ക് അന്ത്യം കുറിച്ചുകൊണ്ട് വിജയ് യുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ പുതിയ സർക്കാർ ഇന്ന് അധികാരമേൽക്കും. രാവിലെ പത്തിന് ചെ​ന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും. വിജയ്‍ക്കൊപ്പം ഒമ്പതംഗ മന്ത്രിസഭയും ഇന്ന് ചുമതലയേൽക്കുമെന്നാണ് വിവരം.


ശനിയാഴ്ച വൈകുന്നേരത്തോട് കൂടി വിജയ് ചെന്നൈയിലെ രാജ്ഭവനിലെത്തി ​ഗവർണർ രാജേന്ദ്ര അർലേക്കറിനെ കണ്ട് 120 എംഎൽഎമാരുടെ പിന്തുണ കത്തുകൾ സമർപ്പിച്ചു. സർക്കാർ രൂപീകരിക്കാനുള്ള ക്ഷണം തേടി ഒരാഴ്ചയ്ക്കിടെ ഗവർണറുമായി വിജയ് നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.

ആഴ്ചകൾ നീണ്ട അനിശ്ചിത്വങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കുമാണ് ഇതോടെ വിരാമമാകുന്നത്. തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെയെ, ഡിഎംകെ സഖ്യകക്ഷികൾ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് അനിശ്ചിതത്വങ്ങൾ അവസാനിച്ചത്. വിടുതലൈ ചിരുത്തൈകൾ കക്ഷി (വിസികെ), സിപിഐ, സിപിഐഎം, കോൺഗ്രസ് എന്നീ പാർട്ടികളാണ് സഖ്യസർക്കാർ രൂപീകരണത്തിന് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home