വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയുമായുള്ള വിവാഹമോചന ഹർജി പിൻവലിക്കുമെന്ന് ഭാര്യ സംഗീത ചെങ്കൽപട്ട് കുടുംബ കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ ലണ്ടനിലുള്ള സംഗീത വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിയിൽ ഹാജരായത്. അതേസമയം, തമിഴ്നാട് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ മുഖ്യമന്ത്രി വിജയ് നേരിട്ട് ഹാജരായില്ല. അദ്ദേഹത്തിന് വേണ്ടി അഭിഭാഷകനാണ് ഹാജരായത്.
സംഗീതയുടെ നിലപാട് രേഖപ്പെടുത്തിയ കോടതി, ഹർജി പിൻവലിക്കുന്നതിനുള്ള തുടർനിയമനടപടികൾ പിന്നീട് പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ.
പരിഹരിക്കാനാകാത്ത അഭിപ്രായവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംഗീത നേരത്തെ വിവാഹമോചന ഹർജി നൽകിയത്. ജീവനാംശവും ദമ്പതികളുടെ നീലാങ്കരൈയിലെ വസതിയിൽ താമസിക്കാനുള്ള അവകാശവും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.










0 comments