ad
Deshabhimani

വിയറ്റ്നാം പ്രസിഡന്റ് ഇന്ത്യയിൽ; ഉഭയകക്ഷിചർച്ചകൾ ഇന്ന്

To Lam Narendra Modi Droupadi Murmu

ടോ ലാമിന് രാഷ്ട്രപതി ഭവനിൽ നൽകിയ സ്വീകരണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ | ഫോട്ടോ: പി വി സുജിത്

വെബ് ഡെസ്ക്

Published on May 06, 2026, 12:14 PM | 1 min read

ന്യൂഡൽഹി: വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.


ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശികവും ആഗോളവുമായ താൽപര്യമുള്ള വിഷയങ്ങൾ എന്നിവയിലും ചർച്ചകൾ നടത്തും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവെക്കും. ഇന്ന് വൈകുന്നേരം രാഷ്ട്രപതി ദ്രൗപതി മുർമുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ലോക്‌സഭാ സ്പീക്കർ ഓം ബിർളയും അദ്ദേഹത്തെ സന്ദർശിക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് സംഘടിപ്പിക്കുന്ന 56-ാമത് സപ്രു ഹൗസ് ലെക്ചറിൽ ടോം ലാം പ്രഭാഷണം നടത്തും.


മൂന്നുദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് വിയറ്റ്നാം പ്രസിഡന്റ് ഡൽഹിയിലെത്തിയത്. വിമാനത്താവളത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അദ്ദേഹത്തെ സ്വീകരിച്ചു. വിയറ്റ്നാം സർക്കാരിലെ വിവിധ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഉന്നതതല പ്രതിനിധി സംഘവും ഒരു ബിസിനസ് സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.


ബുധൻ രാവിലെ രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം നൽകി. തുടർന്ന് അദ്ദേഹം രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home