print edition ഉദയനിധിയുടെ സനാതന പരാമർശം നീക്കണമെന്ന് വിഎച്ച്‌പി

ന്യൂഡൽഹി : തമിഴ്‌നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന വിരുദ്ധ പരാമർശങ്ങൾ നിയമസഭയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്‌പി. ‘ജനങ്ങളെ വിഭജിക്കുന്ന സനാതന ധർമം ഇല്ലാതാക്കണമെന്ന’ ഉദയനിധിയുടെ പ്രതികരണമാണ് വിഎച്ച്‌പിയെ പ്രകോപിപ്പിച്ചത്.ഹിന്ദുമത വിശ്വാസത്തെ താഴ്‌ത്തിക്കെട്ടുന്ന ഇത്തരം പ്രസ്‌താവനകൾ നിയമസഭയിൽ ആവർത്തിക്കുന്നത് വിലക്കണമെന്ന് വിഎച്ച്‌പി അന്താരാഷ്‌ട്ര പ്രസിഡന്റ് അലോക്‌കുമാർ പറഞ്ഞു. 2023-ൽ ഉദയനിധി നടത്തിയ സമാനമായ പരാമർശം ബിജെപി വലിയ വിവാദമാക്കിയിരുന്നു.










0 comments