പൈലറ്റ് അസുഖബാധിതനായതിനെ തുടർന്ന് ഇൻഡിഗോ വിമാനം വൈകി

പ്രതീകാത്മക ചിത്രം
വാരണാസി: വാരണാസിയിൽ നിന്ന് മുംബൈയിലേക്ക് പോകേണ്ട ഇൻഡിഗോ വിമാനം വ്യാഴാഴ്ച മൂന്നര മണിക്കൂർ വൈകി. വിമാനത്തിന്റെ പൈലറ്റ് അപ്രതീക്ഷിതമായി അസുഖം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വൈകലുണ്ടായതെന്ന് ഇൻഡിഗോ അറിയിച്ചു.
6E-6544 വിമാനത്തിനായി ഷെഡ്യൂൾ ചെയ്തിരുന്ന പൈലറ്റിന് പകരം അഹമ്മദാബാദിൽ നിന്ന് മറ്റൊരു പൈലറ്റിനെ എത്തിച്ചാണ് സർവീസ് നടത്തിയത്. വാരണാസി ഇൻഡിഗോയുടെ ബേസ് സ്റ്റേഷൻ അല്ലാത്തതിനാലാണ് പകരം പൈലറ്റിനെ അഹമ്മദാബാദിൽ നിന്ന് എത്തിക്കേണ്ടിവന്നത്.
വിമാനം സാങ്കേതിക കാരണങ്ങളാലാണ് വൈകിയതെന്ന് വിമാനത്താവള ഡയറക്ടർ പുനീത് ഗുപ്ത നേരത്തെ പറഞ്ഞിരുന്നു. യാത്രക്കാർ ബഹളം സൃഷ്ടിച്ചെന്ന റിപ്പോർട്ടുകളും അദ്ദേഹം നിഷേധിച്ചു.
വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാരെ കാരണമറിയിക്കുകയും റിഫ്രഷ്‌മെന്റുകൾ നൽകുകയും ചെയ്തതായി എയർലൈൻ വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് വിമാനം മുംബൈയിലേക്ക് പുറപ്പെട്ടു.









0 comments