print edition വന്ദേഭാരത് സ്ലീപ്പർ: പരമാവധി വേഗം 130 കിലോമീറ്റർ

ന്യൂഡൽഹി
പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ സുരക്ഷാകാരണങ്ങളാൽ പരമാവധി 130 കിലോ മീറ്റർ വേഗത്തിൽ മാത്രമാകും ഓടുകയെന്ന് റെയിൽവേ അറിയിച്ചു. 180 കിലോ മീറ്റർ വേഗം വരെ കൈവരിക്കാമെങ്കിലും സ്ലീപ്പർ ട്രെയിനുകൾ 130 കിലോമീറ്റർ വേഗത്തിനപ്പുറം കടക്കില്ല. റിസർവേഷൻ എഗെയ്‌ൻസ്‌റ്റ് കാൻസലേഷൻ (ആർഎസി) സംവിധാനവും ഉണ്ടാകില്ല.
വന്ദേഭാരത് സ്ലീപ്പർ തേർഡ് എസി നിരക്ക് കിലോമീറ്ററിന് 2.4 രൂപയും സെക്കൻഡ് എസി നിരക്ക് 3.1 രൂപയും ഫസ്‌റ്റ് എസി നിരക്ക് 3.8 രൂപയുമായിരിക്കും. 400 കിലോ മീറ്റർ ദൂരം വരെയാണ് മിനിമം ചാർജ്. തേർഡ് എസിയിൽ 960 രൂപയും സെക്കൻഡ് എസിയിൽ 1240 രൂപയും ഫസ്‌റ്റ് എസിയിൽ 1520 രൂപയുമാണ് മിനിമം ചാർജ്. ആയിരം കിലോമീറ്റർ ദൂരം വരെ യഥാക്രമം 2400 രൂപ, 3100 രൂപ 3800 രൂപ എന്നിങ്ങനെയാണ് തേർഡ്–സെക്കൻഡ്– ഫസ്‌റ്റ് എസി നിരക്കുകൾ. രണ്ടായിരം കിലോമീറ്റർ ദൂരത്തിൽ നിരക്കുകൾ യഥാക്രമം 4800 രൂപ, 6200 രൂപ, 7600 രൂപ എന്നിങ്ങനെയാകും.










0 comments