ad
Deshabhimani

വന്ദേ ഭാരതിന്റെ സ്ലീപ്പർ ട്രെയിൻ; ആ​ദ്യ റൂ​ട്ട് പ്ര​ഖ്യാ​പി​ച്ചു

VANDE BHARAT
വെബ് ഡെസ്ക്

Published on Jan 02, 2026, 04:10 PM | 1 min read

ന്യൂഡൽഹി:ഇ​ന്ത്യ​ൻ റെ​യി​ൽ​വേ‌​യു​ടെ പു​തി​യ ട്രെ​യി​നാ​യ വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​റി​ൻറെ ആ​ദ്യ റൂ​ട്ട് പ്ര​ഖ്യാ​പി​ച്ചു. സ​ർ​വീ​സ് പ്ര​ധാ​ന​മ​ന്ത്രി ​ന​രേ​ന്ദ്ര മോ​ദി ​ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​റി​യി​ച്ചു. അതോസമയം, എ​ന്നു​മു​ത​ലാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക എ​ന്ന​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ​ഗുവാഹതി-​കോ​ൽ​ക്ക​ത്ത റൂ​ട്ടി​ലാ​ണ് രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ക​യെ​ന്ന് ​റെ​യി​ൽ​വേ​മ​ന്ത്രി ​അ​ശ്വി​നി വൈ​ഷ്ണ​വ് ​ പറഞ്ഞു


16 കോ​ച്ചു​ക​ളാ​ണ് വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നി​ലു​ള്ള​ത്. 11 ത്രീ-​ട​യ​ർ എ​സി കോ​ച്ചു​ക​ൾ, നാ​ല് 2-​ട​യ​ർ എ​സി കോ​ച്ചു​ക​ൾ, ഒ​രു ഫ​സ്റ്റ് എ​സി കോ​ച്ചു​മുള്ള ട്രെ​യി​നി​ൽ ആ​കെ 823 യാ​ത്ര​ക്കാ​ർ​ക്കു സ​ഞ്ച​രി​ക്കാ​നാ​കും. പ​രീ​ക്ഷ​ണ ഓ​ട്ട​മ​ട​ക്ക​മു​ള്ള എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.


ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​യും പ്ര​ദാ​നം ചെ​യ്യു​ന്ന യാ​ത്രാ​നു​ഭ​വ​മാ​വും വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​റി​ൻറേ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home