ad
Deshabhimani

വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്

valparai
വെബ് ഡെസ്ക്

Published on Sep 25, 2026, 06:27 AM | 1 min read

വാൽപ്പാറ: പുലിയുടെ ആക്രമണത്തിൽ അഞ്ചു വയസുകാരന് ഗുരുതര പരുക്കേറ്റു. വാൽപ്പാറയിലെ അപ്പർ പറളായി എസ്റ്റേറ്റ് പരിസരത്തായിരുന്നു സംഭവം. വീടിൻ്റെ വാതിലിൽ നിന്ന് കളിക്കുന്നതിനിടെ പുലി ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.


ഗുരുസ്വാമിയുടെയും നാഗജ്യോതിയുടെയും മകനാണ് പരുക്കേറ്റത്. വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.


ഈ മേഖലയിൽ പുലി ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. മുൻപും സമാനമായ ആക്രമണങ്ങൾ മേഖലയിൽ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് വേണ്ടത്ര പ്രതിരോധ സംവിധാനങ്ങളോ വനംവകുപ്പിന്റെ കൃത്യമായ ഇടപെടലോ ഇല്ലെന്നും നാട്ടുകാർ ആരോപിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home