ad
Deshabhimani

print edition 5 വർഷത്തില്‍ അടച്ചുപൂട്ടിയത്‌ 1,89,295 കമ്പനി

V Shivadasan in parliament
വെബ് ഡെസ്ക്

Published on Feb 04, 2026, 02:45 AM | 1 min read


ന്യ‍ൂഡൽഹി

അഞ്ചുവർഷത്തിനിടെ ഇന്ത്യയിൽ അടച്ചുപൂട്ടിയത്‌ 1,89,295 കമ്പനികൾ. എത്ര കന്പനികൾ അടച്ചുപൂട്ടിയെന്ന വി ശിവദാസൻ എംപിയുടെ ചോദ്യത്തിന്‌ പാർലമെന്റിൽ കോർപറേറ്റ് കാര്യ മന്ത്രാലയം നൽകിയ മറുപടിയിലാണ്‌ ഇക്കാര്യമുള്ളത്. അഞ്ചു വർഷത്തിനിടെ കമ്പനി നിയമത്തിന്റെ 248(2) വകുപ്പ് പ്രകാരം 91,800-ത്തിലധികം കമ്പനികളാണ്‌ സ്വമേധയാ പ്രവർത്തനം അവസാനിപ്പിച്ചത്‌. ഇതുകൂടാതെ 2020–21 മുതൽ 2022–23 വരെ 97,415 കമ്പനികളെ കമ്പനി നിയമത്തിന്റെ 248(1) വകുപ്പ് പ്രകാരം നീക്കം ചെയ്തു. 2023 മുതൽ 2025 വരെയുള്ള കന്പനികളുടെ കണക്ക്‌ കൂടിയുണ്ടായിരുന്നെങ്കിൽ അടച്ചുപൂട്ടിയ ആകെ കന്പനികളുടെ എണ്ണം രണ്ടുലക്ഷം കടന്നേനെ.


വൻതോതിൽ കമ്പനികൾ പ്രവർത്തനം അവസാനിപ്പിക്കുന്ന സാഹചര്യം എന്തെന്നു കേന്ദ്രസർക്കാർ വ്യകതമാക്കണമെന്ന്‌ വി ശിവദാസൻ പറഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പരിതാപകരമായ അവസ്ഥയാണ് ഈ അടച്ചുപൂട്ടൽ വെളിവാക്കുന്നത്. പൊതുനിക്ഷേപം വർധിപ്പിച്ച്‌ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള നയം സ്വീകരിക്കണമെന്നും ജനവിരുദ്ധമായ നവ ഉദാരീകരണ നയങ്ങളിൽ നിന്നും പിന്മാറണമെന്നും എംപി ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home