ad
Deshabhimani

ഉത്തർപ്രദേശിൽ ക്രിസ്മസ് അവധിയില്ല; സ്കൂളുകളിൽ വാജ്പേയ് ജന്മശതാബ്ദി ആഘോഷിക്കാൻ നിർദേശം

yogi
വെബ് ഡെസ്ക്

Published on Dec 22, 2025, 12:56 PM | 1 min read

ലഖ്നൗ: ഉത്തർപ്രദേശിൽ വിദ്യാർഥികൾക്ക് ക്രിസ്മസ് അവധിയില്ല. ക്രിസ്മസിന് സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് യുപി സർക്കാർ അറിയിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള പരിപാടികൾ ഈ ദിവസം സ്കൂളിൽ നടത്തണമെന്നാണ് യുപി സർക്കാറിന്റെ നിർദേശം. ഈ ദിവസം വിദ്യാർഥികളുടെ ഹാജർ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി.


എന്നാൽ, രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ക്രിസ്മസ് ദിവസം അവധിയാണ്. ഇതിൽ കേരളം, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിൽ ദീർഘകാലത്തേക്ക് ക്രിസ്മസ് അവധി ലഭിക്കും. കേരളത്തിൽ ഡിസംബർ 24ന് അടക്കുന്ന സ്കൂളുകൾ ജനുവരി അഞ്ചിനാണ് തുറക്കുക.


ഹരിയാന: ഡിസംബർ 25-ന് മാത്രം അവധി. ജനുവരിയിലെ ശൈത്യകാല അവധി പിന്നീട് പ്രഖ്യാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home