print edition ഉത്തരാഖണ്ഡിലെ തൊഴിലാളി സമരം; ട്രേഡ് യൂണിയൻ നേതാക്കള്‍ക്കെതിരെ കേസ്


സ്വന്തം ലേഖകൻ
Published on Apr 24, 2026, 03:10 AM | 1 min read
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ തൊഴിലാളി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താൻ ബിജെപി സര്‍ക്കാര്‍. ഹൽദ്വാനിയിൽ മിനിമം വേതനം അടക്കം ആവശ്യപ്പെട്ട് സമരം ചെയ്‍ത തൊഴിലാളികളെ പിന്തുണച്ച ട്രേഡ് യൂണിയൻ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തതായാണ് റിപ്പോര്‍ട്ട്. എന്നാൽ ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഹൽദ്വാനിയിലെ മദർസൺ കന്പനിയിലാണ് സമരമുണ്ടായത്. അഞ്ഞൂറിലധികം തൊഴിലാളികൾ സമരം ചെയ്യുകയായിരുന്നു. സമരത്തെ നേരിടാൻ വൻ പൊലീസ് സന്നാഹത്തെ സർക്കാർ കന്പനിയിൽ വിന്യസിക്കുകയും ചെയ്‌തു. സമരത്തെത്തുടർന്ന് ഫാക്‌ടറി പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. സമരം ശക്തമായതോടെ മിക്ക ആവശ്യങ്ങളും അംഗീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറായി. ഇതോടെയാണ് തൊഴിലാളികൾ വീണ്ടും ജോലിയിൽ പ്രവേശിച്ചത്.










0 comments