ad
Deshabhimani

ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥി വിസക്കാർക്ക്‌ പിന്നാലെ ബി1, ബി1 വിസക്കാർക്കും മുന്നറിയിപ്പ്‌ നൽകി യുഎസ്‌ എംബസി

b1b2 visa
avatar
സ്വന്തം ലേഖകൻ

Published on Jan 09, 2026, 06:22 AM | 1 min read

ന്യൂഡൽഹി : വിദ്യാർഥി വിസക്കാർക്കുള്ള മുന്നറിയിപ്പിന്‌ പിന്നാലെ ഇന്ത്യയിൽ നിന്നുള്ള ബി1, ബി2 വിസക്കാർക്കും അമേരിക്കൻ എംബസിയുടെ മുന്നറിയിപ്പ്‌. വിസ ദുരുപയോഗിക്കുകയോ അനുവദിച്ചതിലും കൂടുതൽ കാലം താമസിക്കുകയോ ചെയ്‌താൽ സ്ഥിരം യാത്രാവിലക്ക്‌ ഏർപ്പെടുത്തുമെന്നാണ്‌ ഇന്ത്യയിലെ യുഎസ്‌ എംബസി നൽകുന്ന മുന്നറിയിപ്പ്‌.


വിസാ ഇന്റർവ്യൂവിന്റെ ഘട്ടത്തിൽ സന്ദർശക വിസയുടെ നിബന്ധനകൾ പാലിക്കാൻ താൽപ്പര്യമില്ലാത്ത വ്യക്തിയാണ്‌ നിങ്ങളെന്ന്‌ കോൺസുലാർ ഉദ്യോഗസ്ഥന്‌ തോന്നിയാൽ വിസ നിഷേധിക്കുമെന്നും എംബസി വ്യക്തമാക്കി. ‘വിസ ശരിയായി ഉപയോഗിക്കേണ്ടത്‌ നിങ്ങളുടെ ഉത്തരവാദിത്തമാണ്‌. അമേരിക്ക സന്ദർശിക്കുമ്പോൾ എന്ത്‌ കാര്യങ്ങളാണ്‌ അനുവദനീയമായുള്ളത്‌ എന്താണ്‌ പാടില്ലാത്തത്‌ എന്നത്‌ മനസിലാക്കുക– എംബസി അറിയിച്ചു. കഴിഞ്ഞ ദിവസം വിദ്യാർഥി വിസയിൽ യുഎസിലേക്ക്‌ പോകുന്നവർക്കും സമാനമായ മുന്നറിയിപ്പ്‌ അമേരിക്കൻ എംബസി നൽകിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home