ad
Deshabhimani

യുഎസിനെ ന്യായീകരിച്ച കേന്ദ്ര നടപടി: പാർലമെന്റിനു മുന്നിൽ പ്രതിഷേധവുമായി ഇടത് എംപിമാർ

left protest
വെബ് ഡെസ്ക്

Published on Feb 06, 2025, 04:24 PM | 1 min read

ന്യൂഡൽഹി : ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് സൈനിക വിമാനത്തിൽ നാടുകടത്തിയ ട്രംപിനെ ന്യായീകരിച്ച കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം. പാർലമെന്റിന്റെ മുന്നിൽ ഇടത് എംപിമാർ പ്രതിഷേധിച്ചു. എംപിമാരായ എ എ റഹിം, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, പി സന്തോഷ് കുമാർ, പി പി സുനീർ, ജോസ് കെ മാണി, സു വെങ്കിടേശൻ, വി സെൽവരാജ്, ആർ സച്ചിദാനന്ദം എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. 104 പേരെയാണ് കഴിഞ്ഞ ദിവസം സൈനിക വിമാനത്തിൽ അമേരിക്കയിൽ നിന്ന് നാടുകടത്തിയത്. വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടിരുന്നു.


നാടുകടത്തലിൽ യുഎസിനെയും ഡോണൾഡ് ട്രംപിനെയും ന്യായീകരിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിച്ചത്. നാടുകടത്തൽ പുതിയ സംഭവമല്ലെന്നും യുഎസ് മുമ്പും ഇന്ത്യക്കാരെ നാടു കടത്തിയിട്ടുണ്ടെന്നുമായിരുന്നു വിദേശ കാര്യമന്ത്രി എസ് ജയശങ്കർ പാർലമെന്റിൽ പറഞ്ഞത്. വിലങ്ങ് വച്ചത് യുഎസിന്റെ രീതിയാണെന്നു പറഞ്ഞ് നടപടിയെ ന്യായീകരിച്ച മന്ത്രി സ്‌ത്രീകളെയും കുട്ടികളെയും വിലങ്ങണിയിച്ചില്ലെന്നും പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രം​ഗത്തെത്തിയിരുന്നു.


ഇന്ത്യൻ പൗരന്മാരോടുള്ള അമേരിക്കയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ എതിർക്കാത്തതിലൂടെ അമേരിക്കയുടെ നടപടികൾക്ക്‌ വഴങ്ങിക്കൊടുക്കുന്ന മോദി സർക്കാരിന്റെ ഭീരുത്വമാണ്‌ പ്രകടമാകുന്നതെന്ന്‌ സിപിഐ എം വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home