Deshabhimani

print edition വോട്ടെണ്ണലിന്റെ വീഡിയോ കാണുന്നില്ലെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ; മുട്ടുന്യായം അംഗീകരിക്കില്ലെന്ന്‌
സുപ്രീംകോടതി

Manipur Violence

സുപ്രീംകോടതി

വെബ് ഡെസ്ക്

Published on Oct 15, 2026, 12:50 AM | 1 min read

ന്യൂഡൽഹി : 2023ൽ നടന്ന കർണാടകയിലെ ശൃംഗേരി നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ വോട്ടെണ്ണലിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ടെടുക്കാനാകുന്നില്ലെന്ന തെരഞ്ഞെടുപ്പ്‌ കമീഷന്റെ വാദത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. മുടന്തൻ ന്യായം അംഗീകരിക്കില്ലെന്നും ദൃശ്യങ്ങൾ ഹാജരാക്കണമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കുമാറും സഞ്ജീവ് സച്ച്ദേവയും അടങ്ങിയ ബെഞ്ച്‌ ഉത്തരവിട്ടു.


തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ടി ഡി രാജഗൗഡ 201 വോട്ടുകൾക്ക്‌ ജയിച്ചുവെങ്കിലും ബിജെപി സ്ഥാനാർഥിയായ ഡി എൻ ജീവരാജ്‌ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന്‌ പോസ്റ്റൽ വോട്ടുകൾ വീണ്ടും എണ്ണി. ഇതിനുശേഷം ജീവരാജ്‌ 52 വോട്ടിന്‌ വിജയിച്ചതായി കമീഷൻ പ്രഖ്യാപിക്കുകയായിരുന്നു.


ഇതിനെതിരെയാണ്‌ രാജഗ‍ൗഡ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്‌. അപ്പീൽ പരിഗണിച്ച്‌ രാജഗ‍ൗഡയുടെ എംഎൽഎ സ്ഥാനം താൽക്കാലികമായി സുപ്രീംകോടതി പുനഃസ്ഥാപിച്ചിരുന്നു.


കേസ്‌ പരിഗണിച്ച ബുധനാഴ്‌ചയാണ്‌ ദൃശ്യങ്ങൾ കാണുന്നില്ലെന്ന്‌ കമീഷൻ വാദിച്ചത്‌. ഒരു രേഖ നഷ്‌ടപ്പെട്ടുവെന്ന്‌ എങ്ങനെ പറയാൻ കഴിയും. തെരഞ്ഞെടുപ്പ്‌ നടത്തുകയാണ്‌ നിങ്ങളുടെ ജോലി. അതിന്‌ രേഖയുണ്ടായിരിക്കണം. 2027 ഫെബ്രുവരി 15ന്‌ മുന്പ്‌ ആ ദൃശ്യങ്ങൾ ഹാജരാക്കിയിരിക്കണം. ഒരു മുടന്തൻ ന്യായവും ഞങ്ങൾ അംഗീകരിക്കില്ല–കോടതി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home