യുപിഐ പേമെന്റ് ഫീ: അധിക തുക നൽകേണ്ടി വന്നാൽ ഭൂരിഭാഗം പേരും ഇതര മാര്‍ഗ്ഗങ്ങൾ തേടുമെന്ന് സര്‍വെ

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള തരത്തൽ രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ പേമെന്റുകൾക്ക് ഫീസ് നൽകേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ ഭൂരിഭാഗം പേരും മറ്റു മാര്‍ഗ്ഗങ്ങൾ സ്വീകരിക്കുമെന്ന് സര്‍വെ.
ഒക്ടോബര്‍ 15 മുതലാണ് യുപിഐ പേമെന്റുകൾക്ക് 0.4% മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക് (MDR) നിലവിൽ വരുന്നത്. വ്യക്തികൾ വ്യാപാര സ്ഥാപനങ്ങൾക്ക് നൽകുന്ന തുകയിലാണിത്. കഴിഞ്ഞ ആറുവര്‍ഷമായി തുടരുന്ന സൗജന്യ പണക്കൈമാറ്റത്തിന് ഒരു മുന്നറിയിപ്പുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ഫീസ് ചുമത്തി.
വ്യാപാരികൾ സ്വാഭാവികമായും ഈ തുക ഉപഭോക്താക്കളിൽ നിന്നും ഈടാക്കും. ഇതോടെ ഭൂരിപക്ഷം പേരും ഇതര പേമെന്റ് മാര്‍ഗ്ഗത്തിലേക്ക് തിരിയുമെന്ന് ലോക്കൽ സര്‍ക്കിൾസ് സര്‍വെ പറയുന്നു. 14 ശതമാനം പേര്‍ മാത്രമാണ് യുപിഐ വഴി പേമെന്റ് ഫീ സഹിച്ച് പണം കൈമാറും എന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. 27 ശതമാനം പേര്‍ പണമായി തന്നെ കൈമാറും എന്നാണ് പ്രതികരിച്ചത്. 26 ശതമാനം പേര്‍ ക്രെഡിറ്റ് കാര്‍ഡിലേക്കും 14 ശതമാനം പേര്‍ ഡെബിറ്റ് കാര്‍ഡിലേക്കും മാറും. നാല് ശതമാനം പേര്‍ ബാങ്ക് ട്രാൻസ്ഫര്‍ ചെയ്യുമെന്ന് പറഞ്ഞു. ഒമ്പത് ശതമാനം പേര്‍ ഇതര മാര്‍ഗ്ഗങ്ങൾ സ്വീകരിക്കും. മാത്രമല്ല ഇവരിൽ 70 ശതമാനം പേരും യുപിഐ ഉപയോഗം കുറയ്ക്കും എന്ന് പ്രതികരിച്ചു.
യുപിഐ വഴി നടക്കുന്ന മൊത്തം കച്ചവട ഇടപാടുകളുടെ തുകയിൽ 67 ശതമാനവും 2,000 രൂപയ്ക്ക് മുകളിലുള്ളവയാണ്. 'ലോക്കൽ സർക്കിൾസ്' (LocalCircles) കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് സര്‍വെ നടത്തിയത്. 291 ജില്ലകളിൽ നിന്നായി 67,000ൽ അധികം ഇടപാടുകാരെ കണ്ടെത്തിയാണ് പ്രതികരണങ്ങൾ തേടിയത്. 242 ജില്ലകളിലെ 32,000 വ്യാപാരികൾക്ക് ഇടയിലും അഭിപ്രായങ്ങൾ തേടി.








0 comments