print edition ഇന്ത്യ– ചൈന ബന്ധം മെച്ചപ്പെട്ടെന്ന് കരസേനാ മേധാവി

ന്യൂഡൽഹി
ഒരു വർഷത്തിനിടെ ഇന്ത്യ–ചൈന ബന്ധം വളരെയേറെ മെച്ചപ്പെട്ടെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. വിവിധ തലത്തിലുണ്ടായ ആശയവിനിമയമാണ് മാറ്റത്തിന് കാരണം –ഡൽഹിയിൽ ഒരു പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈന പ്രസിഡന്റ് ഷീ ജിൻപിങ്ങും ചർച്ച നടത്തിയതിനെതുടർന്ന് 2024 ഒക്‌ടോബർ മുതലാണ് ഇരുരാജ്യങ്ങളിലും തമ്മിലുള്ള ബന്ധത്തിൽ മാറ്റം തുടങ്ങിയത്. ഒരുവർഷത്തിനിടെ 1,100 തവണ ഇരുരാജ്യങ്ങളും തമ്മിൽ ആശയവിനിമയമുണ്ടായി. അതായത് ഒരു ദിവസം മൂന്ന് തവണ സംസാരിച്ചെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.










0 comments