ലിംഗമാറ്റ ശസ്ത്രക്രിയയെ എതിർത്ത അമ്മയെ 17 കാരൻ സ്പാന്നർ കൊണ്ട് അടിച്ചുകൊന്നു

Photo: NDTV
ലഖ്നൗ: ലിംഗമാറ്റ ശസ്ത്രക്രിയയെ എതിർത്ത അമ്മയെ മകൻ കൊലപ്പെടുത്തി. ലക്നൗവിലെ രാജേന്ദ്ര നഗർ ഏരിയയിലെ അപ്പാർട്ട്മെന്റിലാണ് സംഭവം. തന്റെയുള്ള സ്ത്രീയാണെന്നും ലിംഗമാറ്റം വേണമെന്നും 17 കാരനായ മകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീട്ടിൽ നിന്നും കടുത്ത എതിർപ്പുകളുണ്ടായി.
മകനെ നിരന്തരം കൗൺസിലിങ്ങിനും ഡോക്ടറെയും കാണിച്ചിട്ടും ഫലമുണ്ടായില്ല. വീണ്ടും ലിംഗമാറ്റ ശസ്ത്രക്രിയ വേണമെന്ന് വാശിപിടിച്ചതോടെ അമ്മയും മകനും തർക്കമായി. ആവശ്യത്തിൽ ഉറച്ചുനിന്ന മകൻ തർക്കം രൂക്ഷമായതോടെ അമ്മയെ സ്പാന്നർ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ യുവതി മരിച്ചു.
മകൻ തന്നെയാണ് വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. തുടർന്ന് പൊലീസ് എത്തിയപ്പോൾ യുവതിയെ ഫ്ളാറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. 17 കാരൻ എപ്പോഴും ഏകാന്തത ഇഷ്ടപ്പെട്ടിരുന്നുവെന്നും മാതാപിതാക്കൾ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നതും അസ്വസ്ഥതയുണ്ടാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷമുള്ള നടപടി ക്രമങ്ങൾ എങ്ങനെയാണ് ചാറ്റ് ജിപിടിയിൽ തിരഞ്ഞതായും പൊലീസ് കണ്ടെത്തി.









0 comments