ad
Deshabhimani

വിവാഹം മുടങ്ങി; പ്രതിശ്രുത വധുവിനും സഹോദരിക്കും നേരെ ആസിഡ് ഒഴിച്ച് യുവാവ്

Acid Attack

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 30, 2026, 08:40 PM | 1 min read

ലഖ്നൗ: വിവാഹം മുടങ്ങിയതിന്റെ പേരിൽ പ്രതിശ്രുത വധുവിനും സഹോദരിക്കും നേരെ ആസിഡ് ഒഴിച്ച് യുവാവിന്റെ പ്രതികാരം. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാപൂരിലെ ആവാസ് വികാസ് കോളനി സ്വദേശിയായ ഹർഷ് ഭാട്ടിയാണ് പിടിയിലായത്. ഹർഷ് ഭാട്ടിയെ പെൺകുട്ടിയുടെ വീട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.


ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റവർ ചികിത്സയിലാണ്. ഭാട്ടിയുമായി പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ വരൻ മയക്കുമരുന്നിന് അടിമയാണെന്ന് മനസിലാക്കിയതോടെ വിവാഹത്തിൽ നിന്ന് കുടുംബം പിന്മാറുകയായിരുന്നു. പിന്നാലെ ആസിഡുമായി രാത്രി വീട്ടിലെത്തിയ ഭാട്ടി പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തുകയും വാതിൽ തുറന്ന ഉടനെ പെൺകുട്ടിക്ക് നേരെ ഇയാൾ ആസിഡ് ഒഴിക്കുകയുമായിരുന്നു.


ആക്രമണം ചെറുക്കുന്നതിനിടെ വധുവിന്റെ സഹോദരിക്ക് നേരെയും പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു. മക്കളുടെ നിലവിളി കേട്ടാണ് രക്ഷിതാക്കൾ ഓടിയെത്തിയത്. ശേഷം അക്രമിയെ ബലംപ്രയോ​ഗിച്ച് കീഴടക്കുകയായിരുന്നു. പൊലീസ് എത്തി ഭാട്ടിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുകയും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home