പാർക്ക് ചെയ്ത ഥാർ പിന്നിലേക്ക് ഉരുണ്ടു; വയോധികയ്ക്ക് ദാരുണാന്ത്യം

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും
ലഖ്‌നൗ: വീട്ടുമുറ്റത്തു നിന്ന് പിന്നോട്ടുരുണ്ട വാഹനമിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. സരള കത്യാർ എന്ന വയോധികയാണ് മരിച്ചത്. വീടിന്റെ മുറ്റത്ത് കാര്‍ പാര്‍ക്ക് ചെയ്യാന്‍ ചെറുമകനെ സഹായിക്കുകയായിരുന്നു ഇവര്‍. ഇതിനിടെ വീടിന്റെ ഗേറ്റ് അടയ്ക്കാനായി ഇവര്‍ തിരിഞ്ഞു. അപ്പോഴാണ് നിയന്ത്രണം വിട്ട വാഹനം ഇവരെ ഇടിച്ച് നീങ്ങി ഗേറ്റിന് പുറത്തേക്ക് വന്നത്.
നിയന്ത്രണം വിട്ട് പിറകിലേക്ക് വന്ന ഥാര്‍, വയോധികയെ ഇടിച്ച ശേഷം കുത്തനെയുള്ള ഇറക്കം ഇറങ്ങി മതിലിലിടിച്ച് നില്‍ക്കുകയായിരുന്നു. വാഹനം പിന്നോട്ടുനീങ്ങിയപ്പോൾ വാഹനത്തിൽ ഡ്രൈവറുണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ല. വാഹനത്തിൽ കൊച്ചുമകൻ ഉണ്ടായിരുന്നതായും അതല്ല, വാഹനം നിർത്തിയിട്ട ശേഷമാണ് പിന്നോട്ടുരുണ്ടതെന്നും പറയുന്നു. വാഹനം പാർക്ക് ചെയ്തപ്പോൾ ഹാൻഡ് ബ്രേക്ക് കൃത്യമായി ഇട്ടിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.










0 comments