ad
Deshabhimani

ഉത്തർപ്രദേശിൽ ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

UP.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 27, 2026, 10:07 AM | 1 min read

ലക്‌നൗ: ഉത്തർപ്രദേശിലെ കൗശാംബിയിൽ ബീഫ് പാകം ചെയ്‌തെന്നാരോപിച്ച് മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് ഇവരുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.


വീട്ടിൽ നിന്ന് ഒരു കിലോ വീതം പാകം ചെയ്തതും അല്ലാത്തതുമായ മാംസം കണ്ടെത്തിയതായി പൊലീസ് അവകാശപ്പെടുന്നു. അറസ്റ്റിലായ സ്ത്രീകൾക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.


പൊലീസ് പരിശോധനയ്ക്കെത്തിയപ്പോൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട പുരുഷൻമാർക്കായി തിരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത മാംസത്തിന്റെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home