ad
Deshabhimani

print edition മാഘമേളയ്‌ക്കിടെ അവിമുക്തേശ്വരാനന്ദിനെ തടഞ്ഞ്‌ യുപി സര്‍ക്കാര്‍

up government banned avimukteshwaranand
വെബ് ഡെസ്ക്

Published on Jan 22, 2026, 02:15 AM | 1 min read


ലഖ്നൗ

ജ്യോതിര്‍മഠ് പീഠത്തിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദിനെ പ്രയാഗ്‍രാജിൽ മാഘമേളയ്‌ക്കിടെ മൗനി അവാസി ദിനത്തിൽ സ്‌നാനം ചെയ്യുന്നതിൽനിന്ന്‌ യുപി സര്‍ക്കാര്‍ വിലക്കി.


ത്രിവേണി സംഗമത്തിൽ സ്‍നാനം ചെയ്യാൻ പോകുന്നതിനിടെ അവിമുക്തേശ്വരാനന്ദിനെയും അനുയായികളെയും പൊലീസ് തടഞ്ഞത്. പൊലീസുകാരും അധികൃതരും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് 48 മണിക്കൂര്‍ അവിമുക്തേശ്വരാനന്ദ് പ്രതിഷേധിച്ചു. എന്നാൽ ഇതിന് തയ്യാറാകാതെ പ്രയാഗ്‍രാജ് അധികൃതര്‍ അവിമുക്തേശ്വരാനന്ദിന് ശങ്കരാചാര്യര്‍ എന്ന പദവി ഉപയോഗിക്കുന്നതിനെതിരെ നോട്ടീസ് നൽകുകയും ചെയ്‌തു.


ശങ്കരചാര്യര്‍ പദവി ഉപയോഗിക്കുന്നതിനെതിരെ ഹിന്ദുമത സന്യാസിക്ക് നോട്ടീസ് നൽകാൻ യുപി സര്‍ക്കാരിന് എന്ത് അധികാരമെന്ന് പ്രതിപക്ഷം ചോദിച്ചു. നിര്‍മാണം പൂര്‍ത്തിയാകുംമുമ്പ് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം നടത്തിയത് അടക്കമുള്ള വിഷയങ്ങളിൽ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് അവിമുക്തേശ്വരാനന്ദിനെതിരായ പ്രതികാര നടപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home