print edition കേന്ദ്രത്തെ കടത്തിവെട്ടി യുപിയിലെ ബിജെപി സർക്കാർ; പരസ്യച്ചെലവ് ദിവസം 2.32 കോടി

ന്യൂഡൽഹി: പരസ്യച്ചെലവിൽ കേന്ദ്രസർക്കാരിനെയും കടത്തിവെട്ടി യുപിയിലെ ബിജെപി സർക്കാർ. 2017 മുതൽ 2024വരെ ചെലവഴിച്ചത് 6811.84 കോടി രൂപ. ഇതുപ്രകാരം ദിവസേന ശരാശരി 2.32 കോടി രൂപ ആദിത്യനാഥ് സർക്കാർ പരസ്യത്തിനായി പൊടിച്ചു. 11 വർഷത്തിനിടെ കേന്ദ്ര സർക്കാർ പരസ്യങ്ങൾക്കായി ദിവസേന ചെലവഴിച്ചത് ചെലവിട്ടത് ശരാശരി 1.5 കോടി രൂപയാണ്.
2017–18 വർഷത്തിൽ 294.86 കോടി രൂപയാണ് പരസ്യങ്ങൾക്കുള്ള ചെലവ്.തുടർന്നുള്ള രണ്ട് വർഷങ്ങളിൽ 330 കോടിയിലേക്കും 481.67 കോടിയിലേക്കും വളർന്നു. കോവിഡ് പടർന്നുപിടിച്ച 2020–21 വർഷത്തിൽ 392.88 കോടിയും ചെലവഴിച്ചു. 2022–23 വർഷത്തിലാണ് പരസ്യങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്– 1420.03 കോടി രൂപ.
യുപി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ വർഷം കൂടിയാണിത്. 2021–22ൽ 1134.31 കോടിയും 2023–24ൽ 1391.18 കോടിയും 2025–26ൽ 918.83 കോടിയും പിആർഡി വഴി ചെലവഴിച്ചു. ബിജെപി കേരള പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസിനും യുപി സർക്കാർ പരസ്യം നല്ല രീതിയിൽ ലഭിച്ചിട്ടുണ്ട്. മാർച്ച് 14 മുതലുള്ള 30 ദിവസക്കാലയളവിൽ മാത്രം ഏഷ്യാനെറ്റ് ന്യൂസിന് 94.40 ലക്ഷം രൂപ യുപി സർക്കാരിൽനിന്ന് പരസ്യയിനത്തിൽ ലഭിച്ചു.










0 comments