print edition മുസ്ലിങ്ങൾ വഞ്ചകരെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്‌ലിങ്ങൾക്കെതിരെ അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്. മുസ്‌ലിങ്ങൾ വഞ്ചകരാണെന്നും അവരുടെ വോട്ട് വേണ്ടെന്ന് താൻ പറഞ്ഞെന്നും അർവാലിൽ സംഘടിപ്പിച്ച റാലിയിൽ ഗിരിരാജ് സിങ് പറഞ്ഞു.
മൗലവിയോട് സംസാരിച്ച വിവരങ്ങൾ എന്നപേരിലാണ് പ്രതികരണം. മുസ്‌ലിങ്ങൾ മുഴുവൻ കേന്ദ്ര പദ്ധതികളുടെയും ഗുണഭോക്താക്കളാകുകയും നമുക്ക് വോട്ട് ചെയ്യാതിരിക്കുകയും ചെയ്യുന്നു. അത്തരം ആളുകളെ വഞ്ചകർ എന്നാണ് വിളിക്കേണ്ടത്. ഇത്തരം വഞ്ചകരുടെ വോട്ട് എനിക്ക് വേണ്ടെന്ന് ഞാൻ മൗലവിയോട് പറഞ്ഞു.’









0 comments