ad
Deshabhimani

മുംബൈയിൽ മെട്രോ തൂണ് തകർന്ന് റോഡിലെ വാഹനങ്ങൾക്ക് മുകളിൽ വീണു; നാലുപേർക്ക് പരിക്ക്

Mumbai.jpg
വെബ് ഡെസ്ക്

Published on Feb 14, 2026, 03:01 PM | 1 min read

മുംബൈ: മുംബൈ മുലുണ്ടിൽ നിർമ്മാണത്തിലിരുന്ന മെട്രോ തൂണ് തകർന്നു വീണ് വൻ അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് എൽബിഎസ് റോഡിലുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷയ്ക്കും കാറിനും മുകളിലേക്കാണ് തൂണ് പതിച്ചത്.


ഓട്ടോയിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെട്രോ തൂണിന്റെ മുകൾഭാഗം ഇളകി താഴേക്ക് വീഴുകയായിരുന്നു. ഈ സമയം ഇതുവഴി പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് സിമന്റ് പാളികൾ വീണത്.


ഓട്ടോ പൂർണ്ണമായും തകർന്നു. സമീപത്തുണ്ടായിരുന്ന ഒരു കാറിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അതീവ തിരക്കുള്ള എൽബിഎസ് റോഡിലുണ്ടായ അപകടം വലിയ ഗതാഗത തടസ്സത്തിനും പരിഭ്രാന്തിക്കും കാരണമായി. ഫയർഫോഴ്സും പൊലീസും മെട്രോ അധികൃതരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.


നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതയാണോ അപകടത്തിന് കാരണമായതെന്ന് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമ്മാണം നടക്കുന്നതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. സംഭവത്തിൽ മെട്രോ അധികൃതർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home