ad
Deshabhimani

print edition ഇന്ത്യയുടെ ജിഡിപി വളർച്ച 6.6 ശതമാനത്തിലേക്ക്‌ ഇടിയുമെന്ന്‌ യുഎൻ

gdp.jpg
വെബ് ഡെസ്ക്

Published on Jan 09, 2026, 01:15 AM | 1 min read


ന്യൂഡൽഹി

ഇന്ത്യയുടെ സാമ്പത്തികവളർച്ച നടപ്പുവർഷം 6.6 ശതമാനത്തിലേക്ക്‌ ഇടിയുമെന്ന്‌ ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോർട്ട്‌. ആഗോള സാമ്പത്തികസാഹചര്യങ്ങളും സാധ്യതകളും വിലയിരുത്തിയുള്ള യുഎന്നിന്റെ റിപ്പോർട്ടിലാണ്‌ ഇ‍ൗ വിലയിരുത്തൽ.


ഇന്ത്യൻ ജിഡിപി 2025–26 ൽ 7.4 ശതമാനം വളരുമെന്നായിരുന്നു യുഎൻ നേരത്തെ പ്രവചിച്ചിരുന്നത്‌. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ 50 ശതമാനം തീരുവ അടിച്ചേൽപ്പിച്ച ട്രംപ്‌ സർക്കാരിന്റെ നടപടിയടക്കമാണ്‌ ജിഡിപി വളർച്ച കുറയ്‌ക്കാൻ ഇടയാക്കിയിട്ടുള്ളത്‌.

ആഗോള സാമ്പത്തികവളർച്ച 2.7 ശതമാനമായിരിക്കുമെന്നാണ്‌ യുഎൻ പ്രവചനം. ആഗോള രാഷ്ട്രീയ സംഭവവികാസങ്ങളും നയവിഷയങ്ങളിലെ അനിശ്‌ചിതത്വവുമെല്ലാമാണ്‌ 2.7 ശതമാനം മാത്രം വളർച്ചയെന്ന നിഗമനത്തിലേക്ക്‌ യുഎന്നിനെ എത്തിച്ചിട്ടുള്ളത്‌.


ഇന്ത്യയുടെ ജിഡിപി നടപ്പുവർഷം 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന്‌ കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നതിനേക്കാൾ വളർച്ച 0.8 ശതമാനം കുറവായിരിക്കുമെന്നാണ്‌ യുഎൻ പ്രവചനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home