ഉദയനിധി സ്റ്റാലിൻ ഡിഎംകെ നിയമസഭാ കക്ഷി നേതാവ്; കെ എൻ നെഹ്‌റു ഉപനേതാവ്

ഉദയനിധി സ്റ്റാലിൻ
ചെന്നൈ: തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രിയും ചെപ്പോക്ക് എംഎൽഎയുമായ ഉദയനിധി സ്റ്റാലിനെ ഡിഎംകെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ചെന്നൈ അണ്ണാ അറിവാലയത്തിലെ കലൈഞ്ജർ അരങ്ങിൽ പാർടി അധ്യക്ഷൻ എം കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഎംകെ എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം.
മറ്റ് ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു. കെ എൻ നെഹ്‌റുവാണ് നിയമസഭാ കക്ഷി ഉപനേതാവ്. ഇ വി വേലുവിനെ പാർടി വിപ്പായി തെരഞ്ഞെടുത്തു. മെയ് 7ന് വൈകുന്നേരം ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ ഞായറാഴ്ച പാർടി ആസ്ഥാനത്ത് നിന്നാണ് ഔദ്യോഗികമായി അറിയിച്ചത്.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾ സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് ഡിഎംകെ പുതിയ നിയമസഭാ കക്ഷി ഭാരവാഹികളെ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, 17ാം തമിഴ്നാട് നിയമസഭയിൽ ടിവികെ നേതാവും നടനുമായ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
പെരമ്പൂരിലും തിരുച്ചിറപ്പള്ളിയിലും വിജയ് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പെരമ്പൂർ നിലനിർത്തി തിരുച്ചിറപ്പള്ളിയിൽ നിന്ന് വിജയ് രാജിവച്ചു. ഈ മണ്ഡലത്തിൽ ആര് മത്സരിക്കുമെന്ന് ടിവികെ അറിയിപ്പ് നൽകിയിട്ടില്ല.











0 comments