താക്കറെ കുടുംബം ഒന്നിക്കുന്നു ; ശിവസേനയും എംഎൻഎസും ചർച്ച തുടങ്ങി

ന്യൂഡൽഹി
മഹാരാഷ്‌ട്രയിലെ താക്കറെ കുടുംബം വീണ്ടും ഒന്നിക്കുന്നു. ശിവസേന (യുബിടി) തലവൻ ഉദ്ദവ് താക്കറെയും മഹാരാഷ്‌ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെയും തമ്മിലുള്ള തർക്കത്തിൽ മഞ്ഞുരുകി. എംഎൻഎസുമായി അനൗദ്യോഗിക ചർച്ചയാരംഭിച്ചെന്ന് അവിഭക്ത ശിവസേനയുടെ സ്ഥാപകൻ ബാൽ താക്കറെയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ ഉദ്ദവ് സ്ഥിരീകരിച്ചു. ബാൽ താക്കറെയുടെ സഹോദരന്റെ മകനായ രാജ് താക്കറെ 2006ലാണ് തെറ്റിപ്പിരിഞ്ഞ് എംഎൻഎസ് രൂപീകരിച്ചത്. ബാൽ താക്കറെ അന്തരിച്ചതോടെ പാർടി നേതൃത്വമേറ്റടുത്ത ഉദ്ദവും രാജും തമ്മിലുള്ള തർക്കമാണ് എംഎൻഎസ് രൂപീകരണത്തിൽ എത്തിയത്.
2024ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേനയും എംഎൻഎസും വലിയ തിരിച്ചടി നേരിട്ടു. ഒന്നിച്ചുനിൽക്കുന്നതാണ് നല്ലതെന്ന സന്ദേശം കുടുംബാംഗങ്ങൾ മുന്നോട്ടുവച്ചതിനെ ഇരുവരും സ്വാഗതം ചെയ്‌തു. മഹാരാഷ്‌ട്രയ്ക്കുവേണ്ടി എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവയ്ക്കുമെന്ന് രാജ്‌താക്കറെ പ്രഖ്യാപിച്ചിട്ടുണ്ട്.










0 comments