ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
കുൽഗാമിലെ ഗുദാർ വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്നാണ് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. അതിനിടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
വെടിവയ്പ്പിൽ രണ്ട് ഭീകരരെ വധിച്ചതായി ശ്രീനഗർ ആസ്ഥാനമായുള്ള ചിനാർ കോർപ്സ് ഓഫ് ആർമി എക്‌സിൽ അറിയിച്ചു. ജൂനിയർ കമീഷൻഡ് ഓഫീസർക്ക് പരിക്കേറ്റതായി കുറിപ്പിലുണ്ട്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.










0 comments