ad
Deshabhimani

വിവാഹ ആഘോഷത്തിനിടെ വെടിയുതിർത്തു; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു

ettah
വെബ് ഡെസ്ക്

Published on Dec 07, 2025, 12:09 PM | 1 min read

എറ്റ: വിവാഹ ആഘോഷത്തിനിടെ തോക്ക് ഉപയോഗിച്ച് വെടിയുതിർത്തതിൽ രണ്ട് കട്ടികൾ മരിച്ചു. ഉത്തർ പ്രദേശിലെ എറ്റ ജില്ലയിലെ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വെടിയേറ്റ് രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു.


എറ്റ ജില്ലയിലെ ഉമൈ അസദ്‌നഗർ ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. പോലീസ് പറയുന്നതനുസരിച്ച്, ആഘോഷങ്ങൾക്കിടെ സംഗീതവും നൃത്തവുമായി പരിപാടി പുരോഗമിക്കുന്നതിനിടെ ആരോ വെടി ഉതിർത്തു. ആഘോഷ തിമിർപ്പിൽ ഉന്നം തെറ്റി കുട്ടികളുടെ മേൽ വെടിയുണ്ട തറച്ചു.


ഗ്രാമവാസിയായ അസുദ്ദീന്റെ മകൻ പന്ത്രണ്ടു വയസ്സുള്ള സുഹൈൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുന്ന ഖാന്റെ മകൻ 17 വയസ്സുള്ള ഷഹ്ഖാദിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു.


അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്വേതംഭ് പാണ്ഡെ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പരിപാടിയിൽ പങ്കെടുത്ത ആളുകളെ ചോദ്യം ചെയ്തുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home