ad
Deshabhimani

സെപ്റ്റിക് ടാങ്ക് ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

9
വെബ് ഡെസ്ക്

Published on Jun 29, 2026, 03:06 PM | 1 min read

ജയ്പൂര്‍: ജില്ലയിലെ ചന്ദ്‌വാജി പ്രദേശത്ത് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഇടിഞ്ഞുവീണ് രണ്ട് അതിഥി തൊഴിലാളികൾ മരണപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളി ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.


മലിനജലക്കുഴിയിൽ തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരിക്കവെയായിരുന്നു അപകടമെന്ന് ജൈപൂർ റൂറൽ അഡീഷണൽ എസ്പി രൺവീർ സിംഗ് അറിയിച്ചു. അപകടം നടന്നയുടൻ തന്നെ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല.


ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ ഇരുവരും മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പരിക്കേറ്റ മൂന്നാമത്തെ തൊഴിലാളി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home