Deshabhimani

ഓടയിലെ മോട്ടോര്‍ അറ്റകുറ്റപണി നടത്തുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് യുവാക്കൾ മരിച്ചു

chennai
വെബ് ഡെസ്ക്

Published on Oct 13, 2026, 10:52 AM | 1 min read

ചെന്നൈ:കോര്‍പ്പറേഷൻ പരിധിയിലെ കൊടുങ്ങായിയൂരിൽ മാലിന്യ നീക്കം സുഗമമാക്കുന്നതിനായി ഓടയിൽ സ്ഥാപിച്ച മോട്ടോര്‍ അറ്റകുറ്റപണി നടത്തുന്നതിനിടെ രണ്ട് തൊഴിലാളികൾ മരിച്ചു. റാണിപേട്ട് സ്വദേശി അസ്ലം ബാഷ (38), ചെന്നൈ വെസ്റ്റ് താമ്പരൻ സ്വദേശി നവീൻ കുമാർ (34) എന്നിവരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ചതാവാം മരണ കാരണം എന്നാണ് പൊലീസ് നിഗമനം.


ഇരുപത് അടി താഴ്ചയുള്ള നഗരത്തിലെ മുഖ്യ ഓടയിലെ ഇലക്ട്രിക് മോട്ടോര്‍ അറ്റകുറ്റപണി നടത്താനായി ഇറങ്ങിയതാണ് ഇരുയുവാക്കളും. ആദ്യത്തെയാൾ ഓടയിൽ ഇറങ്ങി. തളര്‍ച്ച തോന്നിയതോടെ രക്ഷിക്കാനായി രണ്ടാമത്തെയാളും താഴേക്ക് ചാടി. പക്ഷേ ഇരുവരും ദുരന്തത്തിന് ഇരയായി. മുകളിൽ നിൽക്കുകയായിരുന്ന സഹപ്രവര്‍ത്തകന്റെ നിലവിളി കേട്ട് ഓടിക്കൂടിയവരാണ് പൊലീസിലും രക്ഷാസേനയിലും അറിയിച്ചത്. പക്ഷേ ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home