സി ജോസഫ് വിജയ് ഇനി തമിഴ്നാട് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ തമിഴ്നാടിന്റെ അധിക ചുമതലയുള്ള കേരള ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ്‍ക്കൊപ്പം ഒമ്പതംഗ മന്ത്രിസഭയും ചുമതലയേറ്റു.
സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ സിനിമാ രംഗത്തെ നിരവധി താരങ്ങളും എത്തിയിട്ടുണ്ട്. തമിഴ്നാട്ടിലാകെ വിജയ് ആരാധകർ വലിയ ആവേശത്തിലാണ്. ശനിയാഴ്ച വൈകുന്നേരത്തോട് കൂടി വിജയ് ചെന്നൈയിലെ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറിനെ കണ്ട് 120 എംഎൽഎമാരുടെ പിന്തുണ കത്തുകൾ സമർപ്പിച്ചു. സർക്കാർ രൂപീകരിക്കാനുള്ള ക്ഷണം തേടി ഒരാഴ്ചയ്ക്കിടെ ഗവർണറുമായി വിജയ് നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.
ആഴ്ചകൾ നീണ്ട അനിശ്ചിത്വങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കുമാണ് ഇതോടെ വിരാമമാകുന്നത്. തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെയെ, ഡിഎംകെ സഖ്യകക്ഷികൾ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് അനിശ്ചിതത്വങ്ങൾ അവസാനിച്ചത്. സിപിഐഎം, സിപിഐ, വിടുതലൈ ചിരുത്തൈകൾ കക്ഷി (വിസികെ), കോൺഗ്രസ് എന്നീ പാർട്ടികളാണ് സഖ്യസർക്കാർ രൂപീകരണത്തിന് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ടിവികെയുടെ മറ്റു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുന്നു

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ദേശീയ ഗീതത്തിനും, ദേശീയഗാനത്തിനും ശേഷം തമിഴ് തായ് വാഴ്ത്തും ആലപിച്ച് സത്യപ്രതിജ്ഞ ചടങ്ങിന് തുടക്കം.

സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങി
ഗവർണർ രാജേന്ദ്ര അർലേക്കർ ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെത്തി.

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന വേദി
വിജയ് സത്യപ്രതിജ്ഞാ വേദിയിൽ
സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തി.
ആകെ സീറ്റ് 234; കക്ഷി നില
ടിവികെ സഖ്യം – 120
ടിവികെ – 107
കോൺഗ്രസ് – 5
സിപിഐ എം – 2
സിപിഐ – 2
ഐയുഎംഎൽ –2
വിസികെ – 2

വിജയ് യുടെ മാതാപിതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയപ്പോൾ











0 comments