ടിവികെയും സഖ്യകക്ഷികളുമായുള്ള രണ്ടാം ഏകോപന യോഗം ഇന്ന്

ചെന്നൈ : തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) രണ്ടാം സഖ്യകക്ഷി ഏകോപന യോഗം ഇന്ന് ചേരും. ചെന്നൈ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് വൈകിട്ടാണ് യോഗം. മുഖ്യമന്ത്രി സി ജോസഫ് വിജയ് അധ്യക്ഷനായുള്ള യോഗത്തിൽ ഭരണസഖ്യത്തിന്റെ ഔദ്യോഗിക ഘടന രൂപപ്പെടുത്തൽ, പ്രവർത്തനരീതി, സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കൽ, സഖ്യത്തിന് ഔദ്യോഗിക പേര് നിശ്ചയിക്കൽ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നാണ വിവരം. കോൺഗ്രസ്, വിസികെ, ഐയുഎംഎൽ, എംഡിഎംകെ തുടങ്ങിയ കക്ഷികൾ പങ്കെടുക്കും. ഇടതുപക്ഷ കക്ഷികൾ പങ്കെടുക്കില്ല. ജൂലൈ ഒന്നിനാണ് ആദ്യ ഏകോപന യോഗം നടന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയ്യുടെ സ്ഥാനാർഥിത്വത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കം രൂപപ്പെട്ട പശ്ചാത്തലത്തിലാണ് യോഗം. പ്രധാനമന്ത്രി സ്ഥാനാർഥിയായി വിജയ്യെ ഉയർത്തിക്കാട്ടുന്ന ടിവികെ നേതാക്കളുടെ പ്രസ്താവനകൾക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.









0 comments