ad
Deshabhimani

മയക്കുമരുന്നില്ലാത്ത തമിഴ്നാട്; യുവാക്കളെ 'നോട്ടമിട്ട്' ടിവികെ പ്രകടനപത്രിക

TVK

നടൻ വിജയ്

വെബ് ഡെസ്ക്

Published on Mar 30, 2026, 03:51 PM | 1 min read

ചെന്നൈ: യുവാക്കളെ ലക്ഷ്യം വെച്ച് തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രകടന പത്രിക. മയക്കുമരുന്ന് ഇല്ലാത്ത തമിഴ്നാടിന്റെ സൃഷ്ടിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് നടൻ വിജയ് തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. 29 വയസ്സുകഴിഞ്ഞ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപ നൽകുമെന്നതാണ് പ്രധാന വാഗ്ദാനം.


ഡിപ്ലോമധാരികൾക്ക് 2000 രൂപയുപം നൽകും. കൂടാതെ, അധികാരം ലഭിച്ചാൽ പന്ത്രണ്ടാം ക്ലാസ് മുതൽ പിഎച്ച്.ഡി. തലം വരെയുള്ള പഠനത്തിന് 20 ലക്ഷം രൂപവരെ ഈടില്ലാത്ത പലിശരഹിതവായ്പ ലഭ്യമാക്കുമെന്നും പത്രികയിൽ പറയുന്നു.


പ്രകടന പത്രികയിലെ മറ്റ് വാ​ഗ്ദാനങ്ങൾ ‌


സ്വകാര്യ, പൊതുമേഖലകളിലായി വർഷം അഞ്ചുലക്ഷം ഇന്റേൺഷിപ്പ് അവസരങ്ങൾ സൃഷ്ടിക്കും. അതിൽ ബിരുദധാരികൾക്ക് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പെൻഡ് നൽകും. സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ഈടൊന്നുമില്ലാതെ 25 ലക്ഷം രൂപ വരെ പലിശരഹിതവായ്പ ലഭ്യമാക്കും. തൊഴിലവസരങ്ങളുടെ 75 ശതമാനം തമിഴ്നാട്ടുകാർക്ക് മാറ്റിവെക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതിയിലും വൈദ്യുതിനിരക്കിലും ഇളവുനൽകും.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home