ad
Deshabhimani

സാങ്കേതിക തകരാർ: ടർക്കിഷ് വിമാനം കൊൽക്കത്തയിലിറക്കി

turkish airlines
വെബ് ഡെസ്ക്

Published on Feb 04, 2026, 06:15 PM | 1 min read

കൊൽക്കത്ത: സാങ്കേതിക തകരാറിനെ തുടർന്ന് ടർക്കിഷ് വിമാനം അടിയന്തരമായി കൊൽക്കത്തയിലിറക്കി. വിമാനത്തിന്റെ വലത് എൻജിനിൽ നിന്ന് തീയുയർന്നതായി പൈലറ്റ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അടിയന്തിര ലാൻഡിങ് നടത്തിയത്. കാഠ്മണ്ഡുവിൽ നിന്ന് ഇസ്താൻബുള്ളിലേക്ക് പോവുകയായിരുന്ന ടർക്കിഷ് എയർലൈൻസിന്റെ വിമാനത്തിലാണ് സാങ്കേതിക തകരാറുണ്ടായത്.


വലത് എൻജിനിൽ തീപിടിച്ചതിനെത്തുടർന്ന് വിമാനത്തിൽ നിന്നും പാൻ പാൻ സിഗ്നൽ നൽകി. അടിയന്തര സാഹചര്യങ്ങളിൽ പുറപ്പെടുവിക്കുന്ന അന്താരാഷ്ട്ര റേഡിയോ (ദുരന്ത) സിഗ്നലാണ് പാൻ പാൻ. തുടർന്ന് ഉച്ചയ്ക്ക് 1.38 ന് വിമാനം കൊൽക്കത്തയിലേക്ക് വഴിതിരിച്ചുവിടാൻ അറിയിക്കുകയായിരുന്നു.


തുടർന്ന് എൻ‌എസ്‌സി‌ബി‌ഐ വിമാനത്താവളത്തിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തി. ഉച്ചയ്ക്ക് 1.51ഓടെ എൻജിനിലെ തീ നിയന്ത്രണവിധേയമാക്കി. യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് എൻ‌എസ്‌സി‌ബി‌ഐ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home