ad
Deshabhimani

കാറിന് മുകളിലേയ്ക്ക് ട്രക്ക് മറിഞ്ഞു; ഹൈക്കോടതി അഭിഭാഷകൻ മരണപ്പെട്ടു

Accident

അപകടത്തില്‍ തകര്‍ന്ന കാര്‍, ചിത്രം; NDTV

വെബ് ഡെസ്ക്

Published on Apr 12, 2026, 10:55 AM | 1 min read

ഹൈദരാബാദ്: കാറിന് മുകളിലേയ്ക്ക് ട്രക്ക് മറിഞ്ഞ് മുതിർന്ന അഭിഭാഷകൻ മരണപ്പെട്ടു. ഹൈദരാബാദ്-വിജയവാഡ ഹൈവേയിലെ കാഞ്ചികചർള മണ്ഡലിലെ കീസാര ടോൾ പ്ലാസയ്ക്ക് സമീപത്തുവെച്ച് വൈകീട്ട് നാലരയോ‌ടെയാണ് ദാരുണമായ അപകടം നടന്നത്. അഭിഭാഷകൻ ബി ശ്രീനിവാസ് റാവു ആണ് മരണപ്പെട്ടത്. ഹൈദരാബാദിലേക്ക് വരികയായിരുന്ന ബിഎംഡബ്ല്യു കാറിന് മുകളിലേയ്ക്ക് കോൺക്രീറ്റ് കുഴയ്ക്കുന്ന ടാങ്കർ ലോറി മറിയുകയായിരുന്നു.


അമരാവതിയിൽ വച്ച് നടന്ന ബാർ കൗൺസിൽ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ശ്രീനിവാസ് മരണപ്പെട്ടിരുന്നു. ട്രക്ക് വീണ് കാർ പൂർണമായും തകർന്ന നിലയിലാണ്. പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട് പ്രാകാരം കുഴച്ച കോൺക്രീറ്റുമായി സഞ്ചരിച്ചിരുന്ന ട്രക്ക് ബ്രേക്ക് നഷ്ടപ്പെട്ടതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ക്രെയ്‌നും മണ്ണുമാന്തി യന്ത്രവുമടക്കം ഉപയോഗിച്ചാണ് ട്രക്കിനെ ഉയർത്തിയത്.


ജെസിബിയുടെ സഹായത്തോടെയാണ് ശ്രീനിവാസനെ പുറത്തെടുത്തത്. മൃതദേഹം പുറത്തെടുത്തത് പോസ്റ്റുമോർട്ടത്തിന് അയച്ചു. അപകടത്തിന്റെ സിസിടിവി പരിശോധിച്ച് വരികയാണ്. ടാങ്കർ അമിത ഭാരം പേറിയായായിരുന്നോ സഞ്ചരിച്ചിരുന്നതെന്നും മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home