ad
Deshabhimani

പണക്കെട്ടുകൾക്കൊപ്പം വീഡിയോ; ത്രിപുരയിൽ സുരക്ഷാ ഉദ്യോഗസ്ഥരായ ദമ്പതികൾ അറസ്റ്റിൽ

tripura currency couple
വെബ് ഡെസ്ക്

Published on May 19, 2026, 04:43 PM | 1 min read

അഗർത്തല: മുറിക്കുള്ളിൽ കോടിക്കണക്കിന് രൂപയുടെ കറൻസി നോട്ടുകൾ കൂട്ടിയിട്ടിരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ത്രിപുരയിൽ സുരക്ഷാ ഉദ്യോഗസ്ഥരായ ദമ്പതികൾ അറസ്റ്റിൽ. ത്രിപുര അഗർത്തല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ മേനക ദേബ്ബർമ, ഇവരുടെ ഭർത്താവും ത്രിപുര സ്റ്റേറ്റ് റൈഫിൾസ് 14-ാം ബറ്റാലിയൻ ജവാനുമായ അജിത് ദേബ്ബർമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.


നിലത്തു മുഴുവൻ കറൻസി നോട്ടുകൾ ചിതറിക്കിടക്കുന്നതും അതിനരികിൽ വനിതാ കോൺസ്റ്റബിൾ ഇരിക്കുന്നതുമായിരുന്നു പ്രചരിച്ച വീഡിയോയിൽ ഉണ്ടായിരുന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ ത്രിപുര പൊലീസ് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ധലായ് ജില്ലയിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ദമ്പതികൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. കേസിൽ കൂടുതൽ അന്വേഷണങ്ങൾക്കായി കോടതി ഇവരെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തട്ടിപ്പിന്റെ ഉറവിടത്തെക്കുറിച്ചും കൂടുതൽ ആളുകൾക്ക് ഇതിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home